---
title: "അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്"
english_title: "Unscientific waste disposal: District Enforcement Squad fines 3 institutions"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/293617/Unscientific waste disposal: District Enforcement Squad fines 3 institutions"
published_at: "2025-06-01T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c63988b3e4_IMG-20250601-WA0193.jpg"
keywords: []
---

# അശാസ്ത്രീയ മാലിന്യസംസ്ക്കരണം: 3 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

> **Lead Summary:** ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 3 സ്ഥാപനങ്ങൾക്ക് 13000 രൂപ പിഴ ചുമത്തി. വടശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ടി വി വനജ എന്നവരുടെ നടത്തിപ്പിലുള്ള പശു - കോഴി ഫാമിൽ നടത്തിയ പരിശോധനയിൽ പശു തൊഴുത്തിൽ നിന്നുള്ള ദ്രവ മാലിന്യങ്ങൾ കുഴി എടുക്കാതെ പ്രദേശത്ത് തുറസായി ഒഴുക്കി വിടുന്നതായി കണ്ടെത്തി. ദ്രവ മാലിന്യം പ്രദേശത്ത് കെട്ടി കിടന്നു കൊതുകും കൂതാടിയും പെറ്റു പെരുകിയ നിലയിലാണ് കണ്ടെത്തിയത്. ഫാമിനു 5000 രൂപ പിഴ ചുമത്തി ദ്രവ മാലിന്യം ടാങ്ക് നിർമ്മിച്ചു ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശം നൽകി.വടശ്ശേരിയിൽ തന്നെ പ്രവർത്തിച്ചു വരുന്ന ജാസ് ബേക്ക്സ് & ഫുഡ്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലങ്ങളായി കൂട്ടി ഇട്ടിരിക്കുന്നതായും പലയിടങ്ങളിലും വലിച്ചെറിഞ്ഞിരിക്കുന്നതായും ഭക്ഷണാ വശിഷ്ടങ്ങൾ ശാസ്ത്രീയമായി സാംസ്‌ക്കരിക്കാതെ തള്ളിയിരിക്കുന്നതായും കണ്ടെത്തി.സ്ഥാപനത്തിന് 3000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായ രീതിയിൽ കൈയൊഴിയാൻ നിർദേശം നൽകുകയും ചെയ്തു. ചൂരലിൽ സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ബ്ലോക്ക്‌ മിനി വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിച്ചു വരുന്ന കെ. എൻ. കെ സിമെന്റ് ബ്ലോക്ക്സ് ടൈൽസ് & ഇന്റർലോക്ക്സ് എന്ന സ്ഥാപനത്തിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പല ഭാഗങ്ങളിലും വലിയ തോതിൽ സിമന്റ്‌ ചാക്കുകളും, മറ്റു പ്ലാസ്റ്റിക്കുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടി ഇട്ടിരിക്കുന്നതായും കാണപ്പെട്ടു. പരിസര പ്രദേശത്ത് മദ്യ കുപ്പികൾ അടക്കം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, കാങ്കോൽ - ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റസീന കെ, വി. ഇ. ഒ ദിവ്യ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 3 സ്ഥാപനങ്ങൾക്ക് 13000 രൂപ പിഴ ചുമത്തി. വടശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ടി വി വനജ എന്നവരുടെ നടത്തിപ്പിലുള്ള പശു - കോഴി ഫാമിൽ നടത്തിയ പരിശോധനയിൽ പശു തൊഴുത്തിൽ നിന്നുള്ള ദ്രവ മാലിന്യങ്ങൾ കുഴി എടുക്കാതെ പ്രദേശത്ത് തുറസായി ഒഴുക്കി വിടുന്നതായി കണ്ടെത്തി. ദ്രവ മാലിന്യം പ്രദേശത്ത് കെട്ടി കിടന്നു കൊതുകും കൂതാടിയും പെറ്റു പെരുകിയ നിലയിലാണ് കണ്ടെത്തിയത്. ഫാമിനു 5000 രൂപ പിഴ ചുമത്തി ദ്രവ മാലിന്യം ടാങ്ക് നിർമ്മിച്ചു ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശം നൽകി.വടശ്ശേരിയിൽ തന്നെ പ്രവർത്തിച്ചു വരുന്ന ജാസ് ബേക്ക്സ് & ഫുഡ്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലങ്ങളായി കൂട്ടി ഇട്ടിരിക്കുന്നതായും പലയിടങ്ങളിലും വലിച്ചെറിഞ്ഞിരിക്കുന്നതായും ഭക്ഷണാ വശിഷ്ടങ്ങൾ ശാസ്ത്രീയമായി സാംസ്‌ക്കരിക്കാതെ തള്ളിയിരിക്കുന്നതായും കണ്ടെത്തി.സ്ഥാപനത്തിന് 3000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായ രീതിയിൽ കൈയൊഴിയാൻ നിർദേശം നൽകുകയും ചെയ്തു. ചൂരലിൽ സ്ഥിതി ചെയ്യുന്ന പയ്യന്നൂർ ബ്ലോക്ക്‌ മിനി വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിച്ചു വരുന്ന കെ. എൻ. കെ സിമെന്റ് ബ്ലോക്ക്സ് ടൈൽസ് & ഇന്റർലോക്ക്സ് എന്ന സ്ഥാപനത്തിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പല ഭാഗങ്ങളിലും വലിയ തോതിൽ സിമന്റ്‌ ചാക്കുകളും, മറ്റു പ്ലാസ്റ്റിക്കുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടി ഇട്ടിരിക്കുന്നതായും കാണപ്പെട്ടു. പരിസര പ്രദേശത്ത് മദ്യ കുപ്പികൾ അടക്കം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി മാലിന്യങ്ങൾ എടുത്തുമാറ്റി ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ നിർദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് ടീം ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, കാങ്കോൽ - ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റസീന കെ, വി. ഇ. ഒ ദിവ്യ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/293617/Unscientific waste disposal: District Enforcement Squad fines 3 institutions)